എച്ച്‌ഐവിയ്ക്ക് അത്ഭുതമരുന്ന്

ഡ്രാക്കോ എന്ന പേരില്‍ അറിയപ്പെടുന്ന മരുന്ന്്് രോഗം ബാധിച്ച കോശങ്ങളില്‍ കയറി അവയെ നശിപ്പിക്കുകയാണ് ചെയ്യുക. ഈ മരുന്ന് ഉപയോഗിക്കുകയാണെങ്കില്‍ രോഗ ലക്ഷണങ്ങള്‍ പോലും പ്രത്യക്ഷപ്പെടുകയില്ല. യുഎസിലെ മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.
പെന്‍സുലിന്റെ കണ്ടുപിടുത്തത്തിനു ശേഷം വൈദ്യശാസ്ത്ര രംഗത്തുണ്ടായ ഏറ്റവും വലിയ കണ്ടുപിടുത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഡ്രാക്കോയെ വിശേഷിപ്പിക്കാം.
രോഗബാധിതരായ സെല്ലുകളെ സ്വയം നശിക്കുന്നതിനു പ്രേരിപ്പിക്കുകയാണ് ഡ്രാക്കോ ചെയ്യുന്നത്. അതേസമയം ആരോഗ്യമുള്ള കോശങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നു. ജലദോഷം, പോളിയോ, ഡെങ്കി, പേവിഷബാധ തുടങ്ങി വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കെല്ലാം ഡ്രാക്കോ പരിഹാരമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ മരുന്നിന്റെ പ്രവര്‍ത്തനം തീര്‍ത്തും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിന് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണം നടത്തേണ്ടി വരുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന് കുറഞ്ഞത് പത്ത്് വര്‍ഷം വേണ്ടി വരുമെന്നാണ് സൂചന.












Click it and Unblock the Notifications