താലിബാനെതിരേ പാകിസ്താന്റെ ചാനല്‍
ഇസ്‌ലാമാബാദ്: താലിബാന്റെ തീവ്രവാദനിലപാടുകളെ പ്രതിരോധിക്കാനായി പാകിസ്താന്‍ പത്താനി ഭാഷയില്‍ പുതിയ ചാനല്‍ ആരംഭിക്കുന്നു. പാകിസ്താന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായാണ് അബാസീന്‍ ചാനല്‍ ആരംഭിക്കുന്നു.
2006ല്‍ തന്നെ ഇത്തരം ഒരു ചാനല്‍ തുടങ്ങുന്നതിനുവേണ്ടി പാകിസ്താന്‍ ശ്രമങ്ങളാരംഭിച്ചിരുന്നു. അന്നു 160 കോടിയോളം ചെലവു വരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത് 550 കോടിയോളമായി-ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പസ്തു ഭാഷ സംസാരിക്കുന്ന മേഖലയില്‍ താലിബാന് ഏറെ സ്വാധീനമുണ്ട്. വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ വിശദീകരിക്കാന്‍ ഇപ്പോള്‍ സംവിധാനമില്ലാത്ത പശ്ചാത്തലത്തിലാണ് പുതിയ ചാനലിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. പ്രധാനമന്ത്രി യൂസുഫ് റസാഗിലാനി അനുമതി നല്‍കുകയാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ ചാനല്‍ യാഥാര്‍ത്ഥ്യമാവും.
പ്രവിശ്യയുടെയും രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഇത് അത്യാവശ്യമാണ്. ചാനല്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് ഖൈബര്‍ പ്രവിശ്യാ അധികൃതര്‍ ഒരു വര്‍ഷമായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്നു.












Click it and Unblock the Notifications