യുഎസ് വിമാനം: ലക്ഷ്യം മണിക്കൂറില്‍ 21,580 കിമീ.

മണിക്കൂറില്‍ 21,580 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിയ്ക്കുന്ന വിമാനമെന്ന അമേരിക്കയുടെ സ്വപ്നത്തിനാണ് ഇതോട തിരിച്ചടിയേറ്റിരിയ്ക്കുന്നത്. ശബ്ദത്തിന്റെ 20 മടങ്ങ് വേഗതിയില്‍ പറക്കുന്ന ഫാല്‍ക്കണ്‍ എച്ച് ടി 2 എന്നു പേരിട്ടിട്ടുള്ള പൈലറ്റില്ലാ വിമാനത്തിന്റെ രണ്ടാം പരീക്ഷണപ്പറക്കലായിരുന്നു ഇത്.
റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച വിമാനത്തിന്റെ ആദ്യ പത്തു മിനിറ്റ് പറക്കല്‍ വിജയകരമായിരുന്നുവെങ്കിലും പിന്നീട് വിമാനവുമായുള്ള ബന്ധം നഷ്ടമായി. ഏപ്രിലില്‍ നടന്ന ആദ്യ പരീക്ഷണപ്പറക്കിലിനിടയിലും ഒന്‍പതു മിനിറ്റുകള്‍ക്കു ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടമായിരുന്നു.
വിക്ഷേപിച്ച് ഒരു മണിക്കൂറിനകം ലോകത്തിന്റെ ഏതുഭാഗത്തും എത്താന്‍ ഫാല്‍ക്കണിനു കഴിയും. മാത്രമല്ല, അണുബോംബ് ഉള്‍പ്പെടെ നാലര ക്വിന്റലോളം ഭാരമുള്ള വസ്തുക്കള്‍ വഹിയ്ക്കാനും വിമാനത്തിന് ശേഷിയുണ്ട്.
യുഎസ് പ്രതിരോധവിഭാഗമായ പെന്റഗണും ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച് പ്രോജക്ട്സ് ഏജന്‍സിയും ചേര്‍ന്നാണ് ഫാല്‍ക്കണ്‍ വികസിപ്പിച്ചെടുക്കുന്നത്. ആദ്യഘട്ട പരീക്ഷണപ്പറക്കലുകള് തുടങ്ങിയ വിമാനം 2025ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.. 30.8 കോടി ഡോളര്‍ (1,386 കോടി രൂപ) ആണു ചെലവ്.
ഭൂമിയുടെ ഏതുകോണിലും ഒരുമണിക്കൂര്‍ കൊണ്ട് എത്തിച്ചേരുകയാണ് ഈ വിമാനത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. ഭൂമിയില്‍ നിന്നു റോക്കറ്റില്‍ ഘടിപ്പിച്ചാണ് ഫാല്‍ക്കണ്‍ വിക്ഷേപിക്കുക. ബഹിരാകാശത്തു പ്രവേശിച്ചു റോക്കറ്റില്‍ നിന്നു വേര്‍പെട്ട ശേഷം ഇതു ഭൂമിയിലെ ലക്ഷ്യസ്ഥാനത്തേക്കു മണിക്കൂറില്‍ 21,580 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കും.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications