കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് വിമാനം: ലക്ഷ്യം മണിക്കൂറില്‍ 21,580 കിമീ.

  • By Ajith Babu
Google Oneindia Malayalam News

US Plane
വാഷിങ്ടണ്‍: അമേരിക്ക നടത്തിയ ഹൈപ്പര്‍സോണിക് വിമാനത്തിന്റെ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. പരീക്ഷണത്തിനിടയ്ക്ക് ശാന്താസമുദ്രത്തിനു മുകളില്‍ വച്ച് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

മണിക്കൂറില്‍ 21,580 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിയ്ക്കുന്ന വിമാനമെന്ന അമേരിക്കയുടെ സ്വപ്‌നത്തിനാണ് ഇതോട തിരിച്ചടിയേറ്റിരിയ്ക്കുന്നത്. ശബ്ദത്തിന്റെ 20 മടങ്ങ് വേഗതിയില്‍ പറക്കുന്ന ഫാല്‍ക്കണ്‍ എച്ച് ടി 2 എന്നു പേരിട്ടിട്ടുള്ള പൈലറ്റില്ലാ വിമാനത്തിന്റെ രണ്ടാം പരീക്ഷണപ്പറക്കലായിരുന്നു ഇത്.

റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച വിമാനത്തിന്റെ ആദ്യ പത്തു മിനിറ്റ് പറക്കല്‍ വിജയകരമായിരുന്നുവെങ്കിലും പിന്നീട് വിമാനവുമായുള്ള ബന്ധം നഷ്ടമായി. ഏപ്രിലില്‍ നടന്ന ആദ്യ പരീക്ഷണപ്പറക്കിലിനിടയിലും ഒന്‍പതു മിനിറ്റുകള്‍ക്കു ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടമായിരുന്നു.

വിക്ഷേപിച്ച് ഒരു മണിക്കൂറിനകം ലോകത്തിന്റെ ഏതുഭാഗത്തും എത്താന്‍ ഫാല്‍ക്കണിനു കഴിയും. മാത്രമല്ല, അണുബോംബ് ഉള്‍പ്പെടെ നാലര ക്വിന്റലോളം ഭാരമുള്ള വസ്തുക്കള്‍ വഹിയ്ക്കാനും വിമാനത്തിന് ശേഷിയുണ്ട്.

യുഎസ് പ്രതിരോധവിഭാഗമായ പെന്റഗണും ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച് പ്രോജക്ട്‌സ് ഏജന്‍സിയും ചേര്‍ന്നാണ് ഫാല്‍ക്കണ്‍ വികസിപ്പിച്ചെടുക്കുന്നത്. ആദ്യഘട്ട പരീക്ഷണപ്പറക്കലുകള്‍ തുടങ്ങിയ വിമാനം 2025ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.. 30.8 കോടി ഡോളര്‍ (1,386 കോടി രൂപ) ആണു ചെലവ്.

ഭൂമിയുടെ ഏതുകോണിലും ഒരുമണിക്കൂര്‍ കൊണ്ട് എത്തിച്ചേരുകയാണ് ഈ വിമാനത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. ഭൂമിയില്‍ നിന്നു റോക്കറ്റില്‍ ഘടിപ്പിച്ചാണ് ഫാല്‍ക്കണ്‍ വിക്ഷേപിക്കുക. ബഹിരാകാശത്തു പ്രവേശിച്ചു റോക്കറ്റില്‍ നിന്നു വേര്‍പെട്ട ശേഷം ഇതു ഭൂമിയിലെ ലക്ഷ്യസ്ഥാനത്തേക്കു മണിക്കൂറില്‍ 21,580 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കും.

English summary
The unmanned Falcon Hypersonic Test Vehicle (HTV-2) is designed to travel at 20 times the speed of sound. In theory it could fly from New York to Los Angeles in 12 minutes, and be used by the US military to strike anywhere in the world within an hour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X