കൊല്‍ക്കത്ത: ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യയുടെ ലാഭത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യപാദത്തില്‍ 64 ശതമാനം അധികലാഭമാണുണ്ടായത്.
പൊതുമേഖലയിലുള്ള മഹാരത്‌ന കമ്പനികളിലൊന്നാണ് കോള്‍ ഇന്ത്യ. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 4143 കോടി രൂപയാണ് ലാഭം. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 2525.88 കോടി രൂപയായിരുന്നു. വില്‍പ്പനയില്‍ വന്‍വര്‍ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ 11435.64 കോടി രൂപയുടെ വില്‍പ്പനയ്ക്കു പകരം ഇത്തവണ 14499 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.
പക്ഷേ, കല്‍ക്കരി ഉല്‍പാദനത്തില്‍ 1.21 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. അടുത്ത ആറുമാസത്തിനുള്ളില്‍ കല്‍ക്കരിയുടെ വില വര്‍ധിപ്പിക്കുമെന്ന സൂചനയും സി.ഐ.എല്‍ ചെയര്‍മാന്‍ എന്‍.സി ഝാ നല്‍കി.
Coal India posted a 64 percent rise in its net profit for the first quarter, compared to its year ago figures. Maharatna company’s net profit soared to Rs.4,143.92 crore for April-June period, as against Rs.2,525.88 crore during the same timeframe last year.