എസ്.ബി.ഐ ലാഭത്തില്‍ ഇടിവ്

പലിശനിരക്കുകളില്‍ വര്‍ധനവ് വരുത്തിയതിനാല്‍ ഈ വരുമാനം 33 ശതമാനം കൂടുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കണക്കുകൂട്ടിയിരുന്ന 7,303.7 കോടിക്കു പകരം 9699 കോടി രൂപ വരവുണ്ടാവും.
ബാങ്കിന്റെ മൊത്ത വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 27,751.60 കോടി രൂപയാണ് പുതിയ പാദത്തിലെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 22,142 കോടി രൂപയായിരുന്നു.
അതേ സമയം പലിശവര്‍ധനവിലൂടെ ലഭിക്കുന്ന അധികലാഭം കൂടി പരിഗണിക്കുകയാണെങ്കില്‍ ലാഭത്തില്‍ 25 ശതമാനത്തിന്റെ കുറവ് മാത്രമേയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ 2011ലെ ആദ്യപാദത്തില്‍ കമ്പനിയുടെ ലാഭം 2,512. 4 കോടി രൂപയായിരിക്കും.












Click it and Unblock the Notifications