ടെക് മഹീന്ദ്രയുടെ ലാഭം 91.6 ശതമാനം കൂടി

കമ്പനിയുടെ വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. നേരത്തെയുള്ള 1133.70 കോടിയുടെ സ്ഥാനത്ത് ഇത്തവണ 14 ശതമാനം കൂടി 1292.5 കോടിയായി. കമ്പനിയുടെ ഓഹരി വരുമാനത്തിലും വ്യത്യാസം വന്നു. ജൂണ്‍ 30ന് അവസാനിച്ച ക്വാര്‍ട്ടറില്‍ പ്രതി ഓഹരി വരുമാനം 21.89 രൂപയാണ്. അതേ സമയം കമ്പനിയുടെ കടം ഇപ്പോഴും 1282.20 കോടി രൂപയിലാണ്. 2011ലെ ആദ്യപാദത്തിലെ കണക്കുപ്രകാരം കമ്പനിയില്‍ 42850 ജീവനക്കാരാണുള്ളത്.
അതിനിടെ കമ്പനിയുടെ ഭാഗമായ മഹീന്ദ്ര സത്യത്തിലെ ജീവനക്കാരില്‍ ഒരു വിഭാഗം വേണ്ടത്ര യോഗ്യതയില്ലാത്തവരാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകളിലൂടെയാണ് പലരും സത്യത്തിനുള്ളില്‍ നുഴഞ്ഞുകയറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കമ്പനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 21000ഓളം വരുന്ന ജീവനക്കാരുടെ വിശദവിവരങ്ങള്‍ വീണ്ടും ശേഖരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.












Click it and Unblock the Notifications