കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി രാജ സാന്റിയാഗോ മാര്‍ട്ടിന്‍ അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

Santiago Martin
ചെന്നൈ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ ചെന്നൈയില്‍ അറസ്റ്റിലായി. തമിഴ്‌നാട് പോലീസ് എസ്.പി രാജേഷ് ദാസാണ് മാര്‍ച്ചിനെ അറസ്റ്റു ചെയ്തത്. സേലം പോലീസിന് മാര്‍ട്ടിനെ കൈമാറുമെന്നാണ് സൂചന.

കേന്ദ്രമന്ത്രി അഴഗിരിയുടെ ഭാര്യ കാന്തി നാലേക്കര്‍ ഭൂമി മാര്‍ട്ടിനില്‍നിന്ന് വാങ്ങിയത് അടക്കമുള്ളയാണ് കേസുകള്‍. പല്ലടത്തെ വസ്ത്രവ്യാപാരിയ്ക്ക് ഭൂമി വിറ്റതുമായി ബന്ധപ്പെട്ടും അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. മാര്‍ട്ടിന്റെ ഭാര്യയുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നതെന്നാണ് അറിയുന്നത്.

കേരളത്തിലെ ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് സാന്റിയാഗോ മാര്‍ട്ടിനുമായി കേന്ദ്രമന്ത്രി അഴഗിരി ഭൂമിവിവാദത്തില്‍ അകപ്പെട്ടത്.

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത അധികാരത്തില്‍ വന്നശേഷം സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസുകളില്‍ അന്വേഷണം ഈര്‍ജ്ജിതമായ നടക്കുകയാണ്. മുന്‍മുഖ്യമന്ത്രി കരുണാനിധിയുമായും ഡി.എം.കെ സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് മാര്‍ട്ടിന്‍. കേസില്‍ ജയലളിതയുടെ താത്പര്യവും ഇതുതന്നെയാണ്.

English summary
Police has arrested lottery kingpin Santiago Martin in a case related to land grab here on Saturday. Martin, who came to Thirupur police station to register his attendance in connection with another case, was arrested by Salem police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X