Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലവറ തുറക്കല്‍: പ്രശ്‌നവിധി ഇനി കോടതിയില്‍

Sree Padmanabhaswamy Temple
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ദേവചൈതന്യം കുറയ്ക്കുമെന്ന ദേവപ്രശ്‌നത്തിലെ വിധി സുപ്രീംകോടതിയുടെ മുന്നിലേക്ക്.

നാല് ദിവസം നീണ്ട അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ മൂല്യനിര്‍ണയം നടത്തരുതെന്നും നിലവറ തുറന്നാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും വിധിച്ചിരുന്നു. ക്ഷേത്രതന്ത്രിയുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് ഈ വിഷയം സുപ്രീംകോടതി മുമ്പാകെ കൊണ്ടുവരണമെന്നാണു തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിലപാട്.

വിശ്വാസികളുടെ അഭിപ്രായത്തിനു മുന്‍തൂക്കം നല്‍കണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാരു ംസ്വീകരിച്ചതോടെ നിലവറ തുറന്ന് പരിശോധിയ്ക്കാനുള്ള സാധ്യതകള്‍ മങ്ങുകയാണ്. ആചാരങ്ങള്‍ക്കു വിരുദ്ധമായി നിലവറ തുറക്കുന്നതു ചോദ്യംചെയ്യുമെന്നു ശിവസേന അടക്കമുളള ഹിന്ദു സംഘടനകള്‍ വിദഗ്ധസമിതിക്കു നിവേദനം നല്‍കിയിട്ടുണ്ട്. ദേവപ്രശ്‌നത്തെത്തുടര്‍ന്ന് ഉടലെടുത്ത കാര്യങ്ങള്‍ സുപ്രീംകോടതിയെ ധരിപ്പിക്കണമെന്നതാണു വിദഗ്ധ സമിതിയുടെ നിലപാട്.

ഈമാസം 22 ന് വിദഗ്ധസമിതി യോഗം ചേരുന്നുണ്ട്. അന്ന് നിലവറ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനിരിക്കവെയാണ് ദേവപ്രശ്‌നത്തില്‍ മൂല്യനിര്‍ണയം നടത്തരുതെന്നു കണ്ടെത്തിയത്. ഇതോടെ നിയമവും വിശ്വാസവും രണ്ട് വഴിയ്ക്ക് നീങ്ങുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. .

നരസിംഹമൂര്‍ത്തി സ്ഥിതി ചെയ്യുന്നിടത്തുളള നിലവറ ഒരു കാലത്തും തുറക്കാന്‍ പാടില്ലെന്നാണു പ്രശ്‌നവിധി. മനുഷ്യന് കാണാന്‍ കഴിയാത്ത ചൈതന്യം ഇവിടെ നിലനില്‍ക്കുന്നുവെന്നും ജ്യോതിഷികള്‍ പറഞ്ഞിരുന്നു. ദേവപ്രശ്‌നത്തിന്റെ കണ്ടെത്തലുകള്‍ സുപ്രീംകോടതി മുമ്പാകെ വരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇനിയെന്തായിരിക്കും അടുത്തനീക്കമെന്ന ആകാംഷയിലാണ് ഭക്തരും ജനങ്ങളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+