താരറെയ്ഡ്: നിര്‍മ്മാതാക്കളും കുടുങ്ങും?

കഴിഞ്ഞ രണ്ടു വര്‍ഷമായി മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. നിര്‍മ്മാതാക്കള്‍ താരങ്ങള്‍ക്കു നല്‍കിയ പണത്തിന്റെ രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. നിര്‍മ്മാതാക്കള്‍ താരങ്ങള്‍ക്ക് ചെക്കായി മാത്രമേ പണം നല്‍കാവൂ എന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചില നിര്‍മ്മാതാക്കള്‍ ഈ നിര്‍ദേശം പാലിച്ചിരുന്നില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയതായി സൂചനയുണ്ട്.
മുപ്പതു കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നതെങ്കിലും കണക്കെടുപ്പ് തുടരുകയാണെന്നാണ് അറിയുന്നത്.












Click it and Unblock the Notifications