കേരളത്തിലും ഭര്‍ത്താവിന് പ്രസവാവധി

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിയ്ക്കുന്നത് പോലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പിതൃത്വാവധി (പറ്റേണിറ്റി ലീവ്) നല്‍കണമെന്ന് ശംബള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതുസംബന്ധിച്ച ഉത്തരവാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്.
ഭാര്യയുടെ പ്രസവത്തീയതിക്ക് മൂന്നുമാസം മുമ്പോ പ്രസവം കഴിഞ്ഞ് മൂന്നുമാസത്തിനുള്ളിലോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പത്തുദിവസം ശമ്പളത്തോടെ അവധിയെടുക്കാം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പരമാവധി രണ്ടുതവണ പറ്റേണിറ്റി ലീവെടുക്കാനെ കഴിയൂ.
അര്‍ബുദ രോഗത്തിന് കീമോ തെറാപ്പി ചികിത്സ നടത്തുന്നവര്‍ക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കും നിലവിലെ മെഡിക്കല്‍ ലീവിന് പുറമെ ശമ്പളത്തോടുകൂടി 45 ദിവസത്തെ പ്രത്യേക ലീവെടുക്കാം. ഓരോവര്‍ഷവും ഈ ആനുകൂല്യം ലഭിയ്ക്കും. ലീവ് കാലഘട്ടത്തിനിടയില്‍ പൊതുഅവധികളുണ്ടെങ്കില്‍ അത് ലീവായി പരിഗണിക്കില്ലെന്നും ഉത്തരവിലുണ്ട്. മാനസിക രോഗമുള്ളതോ അംഗ വൈകല്യമുള്ളതോ ആയ കുട്ടികള്‍ ഉള്ളസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷത്തില്‍ 15 ദിവസം ശമ്പളത്തോടെ പ്രത്യേക അവധിയെടുക്കാനും കഴിയും.












Click it and Unblock the Notifications