വിഎസിനെതിരെ പരാതി നല്‍കിയിട്ടില്ല: പിണറായി

കേന്ദ്രകമ്മിറ്റിയ്ക്ക് പരാതി നല്‍കിയിട്ടില്ലെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ചു. പരാതി നല്‍കി എന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും പിണറായി പറഞ്ഞു.
പാര്‍ട്ടിയ്ക്കുള്ളിലെ വാര്‍ത്തകള്‍ ചോരുന്നത് അപമാനകരമാണെന്നും പിണറായി അഭിപ്രായപ്പെട്ടു. എന്നാല്‍ വാര്‍ത്ത ചോരുന്നത് മാധ്യമങ്ങളുടെ മാത്രം മിടുക്കു കൊണ്ടാണെന്ന് കരുതുന്നില്ലെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാമോയില്‍ കേസില്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിയണമെന്ന് പിണറായി ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പിറണായി അറിയിച്ചു. രാജി ആവശ്യപ്പെടുന്ന കാര്യത്തില്‍ അംഗങ്ങള്‍ക്ക് പിഴവു പറ്റിയിട്ടില്ലെന്നും പിണറായി പറഞ്ഞു.
ആസൂത്രണ ബോര്‍ഡില്‍ തരുണ്‍ദാസിനെ നിയമിച്ചത് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണ്. ആരുടെ താത്പര്യം സംരക്ഷിക്കാനാണ് സിയമനം നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.












Click it and Unblock the Notifications