ഉമ്മന്‍ചാണ്ടി ഏറ്റവും നല്ല കോണ്‍ഗ്രസ് മുഖ്യമന്ത്രി

സര്‍വ്വേയില്‍ പങ്കെടുത്ത 67 ശതമാനം പേരും ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 17 ശതമാനം പേര്‍ അതൃപ്തരാണെന്നറിയിച്ചു. ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറാണ്.
പത്തൊന്‍പത് സംസ്ഥാനങ്ങളിലാണ് സര്‍വ്വേ നടന്നത്. ഈ പത്തൊന്‍പത് മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടി ഏഴാമതാണ്.തിരഞ്ഞെടുക്കപ്പെട്ട 19 മുഖ്യമന്ത്രിമാരില്‍ ഏഴു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുണ്ട്.
തരുണ്‍ ഗൊഗോയ് (അസം), അശോക് ഗലോട്ട് (രാജസ്ഥാന്‍), ബുഭിന്ദര്‍ സിങ് ഹുഡ (ഹരിയാന), പൃഥിരാജ് ചൗഹാന്‍ (മഹാരാഷ്ട്ര), ഷീലാ ദീഷിത് (ഡല്‍ഹി), കിരണ്‍കുമാര്‍ റെഡ്ഡി (ആന്ധ്രാപ്രദേശ്) എന്നിവരാണ് ഉമ്മന്‍ചാണ്ടിയുടെ പിന്നിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍. സംസ്ഥാനങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തില്‍ കേരളത്തിന് പത്താംസ്ഥാനമാണുള്ളത്.












Click it and Unblock the Notifications