കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും ഇരുണ്ടഗ്രഹത്തെ കണ്ടെത്തി

  • By Ajith Babu
Google Oneindia Malayalam News

Black Planet
ലണ്ടന്‍: സൗരയൂഥത്തിനു പുറത്ത് കല്‍ക്കരിയേക്കാള്‍ കറുത്ത ഗ്രഹം കണ്ടെത്തി. നാസയുടെ ബഹിരാകാശവാഹനമായ കെപ്ലര്‍ കണ്‌ടെത്തിയ ഈ ഗ്രഹത്തില്‍ വെളിച്ചമേയില്ലെന്നു പറയാം.

വ്യാഴത്തിന്റെ വലിപ്പമുള്ള ഈ ഗ്രഹത്തിന് ട്രെസ്-2ബി എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ഭൂമിയില്‍ നിന്നു 750 പ്രകാശവര്‍ഷം അകലെയാണ് ആകാശത്തെ കാക്കക്കറുമ്പന്റെ സ്ഥാനം.

സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഇരുണ്ട ഗ്രഹമാണിത്. കറുത്ത അക്രിലിക് പെയ്ന്റിനോളം പോലും പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. ഇത്രയേറെ ഇരുണ്ടതാകാനുള്ള കാരണങ്ങള്‍ വ്യക്തമായിട്ടില്ല. 980 ഡിഗ്രി സെല്‍ഷ്യസാണ് ട്രെസ്-2ബിയിലെ ഊ്മാവ്. കൊടും ചൂടു കാരണം ഇതില്‍നിന്ന് മങ്ങിയ ചുവപ്പു വെളിച്ചം പ്രസരിക്കുന്നുണ്ട്.

2006ല്‍ ട്രെസ്-2ബിയെ കണെ്ടത്തിയിരുന്നെങ്കിലും ഏറ്റവും കറുത്ത ഗ്രഹമെന്നു തിരിച്ചറിഞ്ഞത് കെപ്ലര്‍ ശേഖരിച്ച വിവരങ്ങള്‍ അപഗ്രന്ഥിച്ചതാണ്. മാതൃനക്ഷത്രത്തില്‍ നിന്നുള്ള പ്രകാശത്തിന്റെ ഒരുശതമാനത്തില്‍ താഴെ മാത്രമേ ഈ ഗ്രഹം പ്രതിഫലിപ്പിക്കുന്നുള്ളൂവെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡേവിഡ് കിപ്പിംഗ് പറഞ്ഞു.

English summary
Orbiting only about three million miles out from its star, the Jupiter-size gas giant planet, dubbed TrES-2b, is heated to 1,800 degrees Fahrenheit (980 degrees Celsius). Yet the apparently inky world appears to reflect almost none of the starlight that shines on it, according to a new study.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X