കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെറുവില്‍ സ്വര്‍ണ കലാപം

  • By Ajith Babu
Google Oneindia Malayalam News

Gold bar
ലിമ: ആഗോളവിപണിയില്‍ സ്വര്‍ണവില റോക്കറ്റ് പോലെ കുതിയ്ക്കുമ്പോള്‍ പെറുവെന്ന കൊച്ചുരാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും കരുത്താര്‍ജ്ജിയ്ക്കുകയാണ്. ലോകത്തിലെ ആറാമത്തെ സ്വര്‍ണ ഉത്പാദക രാജ്യമാണു പെറു.

ഓഹരിവിപണിയില്‍ വിശ്വാസം നഷ്ടപ്പെട്ട നിക്ഷേപകര്‍ സ്വര്‍ണത്തില്‍ അഭയം തേടിയതാണ് പെറുവിന്റെ സമ്പത്ത് വ്യവസ്ഥയ്ക്കു കരുത്തേകുന്നത്.. മൂന്നു മാസത്തിനുള്ളില്‍ 20 ശതമാനം വിലവര്‍ധയാണു വിപണിയിലുണ്ടായത്. ഇതേത്തുടര്‍ന്നു സ്വര്‍ണ കയറ്റുമതി പെറു കുത്തനെ വര്‍ദ്ധിപ്പിച്ചു.

എന്നാല്‍ സമ്പദ് വ്യവസ്ഥയിലെ ലാഭം കണക്കുകളില്‍ മാത്രമേയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. സാമ്പത്തിക മേഖലയിലെ വളര്‍ച്ച ജനങ്ങള്‍ക്ക് ഗുണകരമായി വന്നുചേരുന്നില്ല. ഖനി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ പാട്ടത്തിനെടുക്കുന്ന കമ്പനികള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

ജനങ്ങള്‍ കലാപപാതയിലാണ്. ജനങ്ങളും പൊലീസും തമ്മിലുള്ള കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ആക്രമണം അഴിച്ചുവിട്ട തൊഴില്‍ രഹിതര്‍ ബ്ലാക്ക്‌ബെറി ഫോണ്‍, ഐപോട്, ലാപ്‌ടോപ്പ് എന്നിവ കൊള്ളയടിച്ചു.

തൊഴില്‍ അപേക്ഷകരോട് അനുകൂലിക്കാത്ത വ്യാപാരികളെയാണ് ഇവര്‍ ലക്ഷ്യമിട്ടത്. സര്‍ക്കാര്‍ നയത്തിനെതിരേ രൂക്ഷ വിമര്‍ശനമാണു പെറുവില്‍ ഉയരുന്നത്.

English summary
With gold at $1,600 an ounce, many in the region, one of Peru's poorest, work the mines for a gram or two of the mineral a week. It is grueling work. Tiny bits of gold in the low-grade ore are teased from hard rock with mallets or crude crushing machines, then refined with toxic mercury in an unventilated house or a corner store
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X