ഹസാരെ അഴിമതിക്കാരന്‍: കോണ്‍ഗ്രസ്

അന്നാ ഹസാരെ അഴിമതിക്കാരനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അഴിമതിക്കാരനായ അന്നാഹസാരയ്ക്ക് അഴിമതിക്കെതിരെ സമരം നടത്താന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. അന്നാഹസാരയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് തെളിവുണ്ട്. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് സാവന്ത് കമ്മീഷന്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ഹസാരെയുമായി ബന്ധമുള്ളവരും അഴിമതിയുടെ നിഴലിലാണെന്നും മനീഷ് തിവാരി പറഞ്ഞു.
തന്റെ ട്രസ്റ്റിന്റെ പേരിലും അംഗമായ ട്രസ്റ്റിന്റെ പേരിലും അന്നാ ഹസാര അഴിമതി നടത്തിയെന്നാണ് തെളിവുകള്‍ സഹിതം കമ്മീഷന്‍ കണ്ടെത്തിയത്. ഇങ്ങനെയൊരാള്‍ക്ക് അഴിമതിക്കെതിരെ സംസാരിക്കാന്‍ അവകാശമില്ല.
പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലെ പരാമര്‍ശങ്ങളിലൂടെ പ്രധാനമന്ത്രിയെ അല്ല ദേശീയ പതാകയുടെ പവിത്രതയെയാണ് അദ്ദേഹം അപമാനിച്ചത്. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ലെന്നും മനീഷ് തിവാരി പറഞ്ഞു.
നിരാഹാരസമരത്തിന് ഉപാധികള്‍വച്ച കേന്ദ്ര സര്‍ക്കാരിനെ ഹസാരെ കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഹസാരെയും അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗികവക്താവ് ആരോപണമുയര്‍ത്തിയിരിക്കുന്നത്.
ആഗസ്റ്റ് 16മുതല്‍ ദില്ലിയില്‍ നിരാഹാരസമരം പ്രഖ്യാപിച്ചിരിയ്ക്കുന്ന ഹസാരെയെ നിരാഹാരസമരത്തെ ഏറെ ആശങ്കകളോടെയാണ് കേന്ദ്രസര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും കാണുന്നത്.












Click it and Unblock the Notifications