രാജ്യമൊട്ടാകെ കനത്ത സുരക്ഷ

ആഗസ്റ്റ് 15ന് അഞ്ചു തലത്തിലുള്ള സുരക്ഷയാണ് ദില്ലി നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. സൈന്യത്തിനും വിവിധ അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും പുറമേ 10,000 ദില്ലി: പൊലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചു. പ്രധാനമന്ത്രി ത്രിവര്‍ണപതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലും വ്യാപകമായി സിസി ടിവി ക്യാമറകള്‍സ്ഥാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സമയം ദില്ലിയുടെ ആകാശം വ്യോമനിരോധിത മേഖലയായിരിക്കും. പാര്‍ലമെന്റ് മന്ദിരം, രാജ്യാന്തര വിമാനത്താവളം, മെട്രോ സ്‌റ്റേഷനുകള്‍, റയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈനികരെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications