ദാവൂദിന്റെ കുടുംബവീടുകള്‍ കണ്ടുകെട്ടിയേക്കും
ദില്ലി: ദാവൂദ് ഇബ്രാഹിമിന്റെ അമ്മ ആമിന ബീവിയുടെയും സഹോദരി ഹസീന ഇബ്രാ ഹിം പാര്‍ക്കറുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള സര്‍ക്കാര്‍ നിര്‍ദേശം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ദില്ലി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരാകരിച്ചു.
ഇടക്കാല സ്റ്റേ അനുവദിയ്ക്കാത്ത കേസിലെ കൂടുതല്‍ വാദം ആഗസ്റ്റ് 16ന് നടക്കുമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്രയും സഞ്ജീവ് ഘന്നയും അറിയിച്ചു. ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സിംഗിള്‍ ബെഞ്ചും വിസമ്മതിച്ചിരുന്നു.
മുംബൈയില്‍ ഇവരുടെ പേരിലുള്ള ഏഴു വീടുകള്‍ കണ്ടുകെട്ടാനാണ് ഉത്തരവ്. വഴിവിട്ട മാര്‍ഗങ്ങളിലൂടെ ദാവൂദ് വാങ്ങിക്കൂട്ടിയതാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications