പീഡനക്കേസ്: യുവാവും യുവതിയും പിടിയില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിനു കൊച്ചിയില്‍ യുവാവും യുവതിയും പിടിയില്‍. റെയില്‍വേ ജീവനക്കാരന്‍ കടവന്ത്ര സ്വദേശി കമല്‍രാജ് ഇയാളുടെ കാമുകിയെന്ന് പറയപ്പെടുന്ന പഴനി സ്വദേശി പൂങ്കുടി എന്നിവരാണ് അറസ്റ്റിലായത്. ആണ്‍കുട്ടികളുള്‍പ്പെടെ ഇരുപത് കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയത്.
ഒരു കൗണ്‍സിലിംഗില്‍ കുട്ടികളില്‍ നിന്ന് ലഭിച്ച വിവരം പിന്തുടര്‍ന്നായിരുന്നു ഇവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചത്.
കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. തോപ്പുംപടിയിലെ ഇവരുടെ താമസ സ്ഥലത്തുനിന്ന് തോപ്പുംപടി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
റെയില്‍വേയിലെ ടിക്കറ്റ് കളക്ടറാണ് കമല്‍രാജ് എന്ന് പോലീസ് അറിയിച്ചു. മിഠായിയും മധുരപലഹാരങ്ങളും നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ വീട്ടില്‍ വിളിച്ചുവരുത്തി ലാപ്‌ടോപ്പില്‍ അശ്ലീല ചിത്രങ്ങളും മറ്റും കാണിച്ചാണ് ഇവര്‍ കുട്ടികളെ തങ്ങളുടെ ഇംഗിതത്തിന് വിധേയരാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications