രാഹുലിനെ കാണ്‍മാനില്ലെന്ന് ശിവസേനയുടെ പരസ്യം

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പേരിലാണ് രാഹുല്‍ ഗാന്ധിയെ കളിയാക്കുന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്. രാഹുലിന്റെ ശൈലികളും വസ്ത്രധാരണ രീതിയും സ്വഭാവങ്ങളും വിവരിച്ച് മേല്‍പറയുന്ന ആളെ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ കാത്തിരിക്കുകയാണെന്നാണ് പരസ്യത്തിലുള്ളത്. രാഹുലിന്റെ ഫോട്ടോയുമുണ്ട്. ഇടക്കിടക്ക് വിവാദത്തിലകപ്പെടുകയും ദളിത്, കര്‍ഷക കുടിലുകളില്‍ച്ചെന്ന് കൂടെക്കൂടെ പാര്‍ക്കുന്ന വിചിത്ര സ്വഭാവവുമുള്ള ആളെന്നാണ് രാഹുലിനെ പരസ്യത്തില്‍ വിശേഷിപ്പിയ്ക്കുന്നത്.
ദിഗ്‌വിജയ് സിങ്ങിനൊപ്പം ഉത്തര്‍പ്രദേശിലെ കര്‍ഷകരെ പിന്തുണക്കുകയും മായാവതിക്കെതിരെ മഹാ പഞ്ചായത്ത് നടത്തുകയും ചെയ്ത ആളെന്നും രഹുലിനെ വിവരിക്കുന്നുണ്ട്. പുനെ മാവലിലെയും ജയ്താപൂരിലെയും കര്‍ഷകരുടെ പേരിലാണ് ശിവസേനയുടെ പരിഹാസ പരസ്യം.
ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന രാഹുല്‍ ജയ്താപൂരില്‍ കര്‍ഷക പ്രതിഷേധം എന്തുകൊണ്ട് കണ്ടില്ലെന്ന് ശിവസേന ചോദിച്ചിരുന്നു.












Click it and Unblock the Notifications