ഗൂഗിള്‍ ഡൂഡിലില്‍ ചെങ്കോട്ട

പ്രത്യേക അവസരങ്ങളില്‍ ഹോം പേജിലെ ഓഫീഷ്യല്‍ ലോഗോയില്‍ മാറ്റം വരുത്തി തയാറാക്കുന്ന ഗൂഗിള്‍ ഡൂഡിലിലാണ് ചെങ്കോട്ട കാണാനാവുക.
പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ചെങ്കോട്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായാണ് നിലകൊള്ളുന്നത്. 1947മുതല്‍ക്ക് പ്രധാനമന്ത്രിമാര്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നതോടെയാണ് രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമാവുക. 2000ത്തില്‍ റെഡ് ഫോര്‍ട്ടിനെ യുനെസ്‌കോ പൈതൃക സ്മാരകങ്ങളിലൊന്നായി പ്രഖ്യാപിയ്ക്കുകയും ചെയ്തിരുന്നു.
2003 മുതല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഗൂഗിള്‍ ഡൂഡിലില്‍ വിഷയമാവാറുണ്ട്. സാധാരണയായി ത്രിവര്‍ണ നിറത്തിലാണ് ഈ ഡൂഡിലുകള്‍ തയ്യാറാക്കാറുള്ളത്. എന്നാലിത്തവണ ചെങ്കോട്ട കെട്ടിയാണ് ഗൂഗിള്‍ ഇന്ത്യയുടെ പിറന്നാളാഘോഷത്തില്‍ പങ്കുചേരുന്നത്.












Click it and Unblock the Notifications