നിരാഹരം ലോക്പാലിനെ സഹായിക്കില്ല: മന്‍മോഹന്‍

രാജ്യത്തിന്റെ വികസനത്തിനു തടയിടുന്നതില്‍ പ്രധാന കാരണം അഴിമതിയാണെന്നും അഴിമതി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്‍മോഹന്‍സിങ് വ്യക്തമാക്കി. ലോക്പാലിനായി നിരാഹാരത്തിന്റെ ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ബില്ല് വേണം. നിലവിലെ ബില്ലിനെ സംബന്ധിച്ച അഭിപ്രായഭിന്നതകള്‍ ചര്‍ച്ച ചെയ്യും. അഴിമതി നടത്തുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കും. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഒരുമിച്ചുനേരിടുമെന്നും അദ്ദേഹം തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
ലോക്പാല്‍ബില്ലിന്റെ പരിധിയില്‍ ജുഡീഷ്യറിയെ ഉള്‍പ്പെടുത്താനാകില്ലെന്നും ഒറ്റനടപടിയില്‍ അഴിമതി ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്പാല്‍ പാസാക്കാന്‍ പാര്‍ലമെന്റിനു മാത്രമാണ് അവകാശം.
അന്നാ ഹസാരെ ചൊവ്വാഴ്ച നിരാഹാരം ആരംഭിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജ്യത്തു അശാന്തി പടര്‍ത്താന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്‌ടെന്നും ഇവര്‍ വിജയിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കുമെന്നും. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്‍മോഹന്‍ പറഞ്ഞു. അമേരിക്കയും യൂറോപ്പും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. രണ്ടാം ഹരിത വിപ്ലവം രാജ്യത്തിനു ആവശ്യമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
കനത്ത സുരക്ഷയുടെ നിഴലില്‍ രാജ്യം സ്വതന്ത്ര്യദിനം ആഘോഷിയ്ക്കുന്നത്. ദില്ലിയും പരിസരവും മറ്റുപ്രധാനഗരങ്ങളുമെല്ലാം പൊലീസിന്റെ സൈന്യത്തിന്റെയും കാവലിലാണ്.












Click it and Unblock the Notifications