Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവപ്രശ്‌നക്കാര്‍ കോടതിയെ പേടിപ്പിക്കുന്നു: വിഎസ്

VS Achuthanandan
തൃശൂര്‍: ശ്രീപത്മമനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസ പ്രചരണവും നാടുവാഴിത്ത സംസ്‌കാര പ്രീണനവും നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സുപ്രീകോടതി വിധിക്കനുസരിച്ചുളള നടപടികള്‍ നിക്ഷിപ്ത താത്പര്യത്തിന് എതിരാണെന്നു കണ്ടാല്‍ പ്രശ്‌നക്കാരെ കൊണ്ടുവന്നു നിലവറ തുറന്നാല്‍ തുറക്കുന്നവന്റെ വംശമേ മുടിഞ്ഞുപോകുമെന്ന് പറയിക്കുന്ന ഗൂഢാലോചനയാണ് നടക്കുന്നത്.

കോടതികളെ വരെ ഭയപ്പെടുത്താന്‍ ജ്യോത്സ്യന്‍മാര്‍ക്കു കഴിയും. സമൂഹമനസിലുള്ള വിശ്വാസത്തെ അധീശശക്തികള്‍ക്ക് എങ്ങനെ ദുരുപയോഗം ചെയ്യാന്‍ കഴിയുമെന്നതിന്റെ തെളിവാണ് ദൈവജ്ഞര്‍ എന്നു വിശ്വസിപ്പിക്കപ്പെടുന്ന ചിലരെ ഉപയോഗിച്ചുള്ള നാടകം. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക് കാലത്തിനു ചേര്‍ന്നതല്ല.

യുക്തിക്കും വസ്തുതക്കും ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നത് ആപത്കരമാണ്. സത്യത്തിന്റെ ദീപസ്തംഭങ്ങളാകേണ്ട പത്രപ്രവര്‍ത്തകര്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരകരാവരുത് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+