സ്വര്‍ണവില, പൊട്ടിത്തെറിക്കാവുന്ന കുമിള

ഊഹകച്ചവടം: സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഊഹകച്ചവടക്കാരാണ്. ഇപ്പോഴുള്ളതിനേക്കാള്‍ സ്വര്‍ണത്തിനു വിലകൂടും എന്ന ഊഹം. എന്നാല്‍ ഇതിനു പിറകിലുള്ള യുക്തിയെന്തെന്തു ചോദിച്ചാല്‍ അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണത്തിനു വിലകൂടുന്നുവെന്നാണ് ഉത്തരം. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണത്തിനു വിലകൂടുന്നതിനു കാരണം 'വിലകൂടും' എന്ന ഊഹത്തില്‍ വന്‍തോതില്‍ ആളുകള്‍ സ്വര്‍ണം വാങ്ങികൂട്ടിയതുതന്നെയാണ്. ഇത്രയും വിലകൊടുത്ത് വാങ്ങുന്നത് വിഡ്ഢിത്തമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പലരും സ്വര്‍ണം വാങ്ങുന്നത്. ഊഹകച്ചവടത്തിനു ലാഭം കൂടുതലായിരിക്കും. അതേ പോലെ നഷ്ടവും.
ഉല്‍പ്പാദനത്തില്‍ നിയന്ത്രണമില്ല: സ്വര്‍ണത്തിന്റെ ഉല്‍പ്പാദനത്തില്‍ ആഗോളതലത്തില്‍ ഒരു നിയന്ത്രണവുമില്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിനര്‍ത്ഥം ഉല്‍പ്പാദനത്തില്‍ കുറവുണ്ടായതല്ല വിലകൂടാന്‍ കാരണം. മറിച്ച് ചിലരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സാമ്പത്തികപ്രതിസന്ധിയാണ്. സാമ്പത്തികമേഖലയില്‍ പുത്തന്‍ ഉണര്‍വു വന്നാല്‍ അതു തീര്‍ച്ചയായും സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കും.
ഡിവിഡന്റോ പലിശയോ ഇല്ല: സ്‌റ്റോക്കുകളിലോ ബോണ്ടുകളിലോ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന ഡിവിഡന്റുകളോ പലിശയോ നില്‍കാന്‍ സ്വര്‍ണത്തിനു സാധിക്കില്ല. നിങ്ങള്‍ വാങ്ങിയ വിലയേക്കാള്‍ കൂടിയ വിലയ്ക്കു വിറ്റാല്‍ മാത്രമേ ലാഭം കിട്ടൂ.
പണപ്പെരുപ്പം: ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. പക്ഷേ, ഇരുരാജ്യങ്ങളും വര്‍ധിക്കുന്ന പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ധത്തിലാണ്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് പലിശനിരക്കുകള്‍ സര്‍ക്കാറുകള്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുയാണ്. വര്‍ധിച്ച പലിശ ജീവിതച്ചെലവ് വര്‍ധിപ്പിക്കും. ഇതിനനുസരിച്ച് ആളുടെ വരുമാനത്തില്‍ വര്‍ധനവ് വരാനുള്ള സാധ്യതയും കുറവാണ്. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന പലരും അളവു കുറയ്ക്കുകയോ മാറിനില്‍ക്കുകയോ ചെയ്യും. വരും നാളുകളില്‍ പലിശനിരക്കുകള്‍ ഇനിയും വര്‍ധിപ്പിക്കാനാണ് സാധ്യത. ഡിമാന്റ് കുറയുന്നതോടുകൂടി സ്വര്‍ണവില താഴോട്ടു പോരും.
ഇതിനര്‍ത്ഥം സ്വര്‍ണത്തില്‍ നിക്ഷേപിക്കരുതെന്നല്ല. ഫോര്‍ട്ടുഫോളിയോയിലെ 15-20 ശതമാനം വരെ മാത്രം സ്വര്‍ണത്തിനു മാറ്റിവയ്ക്കുക. എല്ലാ നിക്ഷേപവും സ്വര്‍ണത്തിലായാല്‍ ഭാവിയില്‍ തിരിച്ചടിയുണ്ടാവുമെന്നുറപ്പാണ്. ഓഹരികളിലും ബോണ്ടുകളിലും മ്യൂച്ചല്‍ ഫണ്ടുകളിലും ബാങ്കുകളിലും കൂടി നിക്ഷേപിക്കാന്‍ ശ്രമിക്കുക. ഈ വൈവിധ്യം നമ്മുടെ സമ്പാദ്യം സുരക്ഷിതവും ലാഭകരവുമാക്കും.












Click it and Unblock the Notifications