ജര്‍മനി, പണപ്പെരുപ്പം, വിപണി കീഴോട്ട്

ജൂണ്‍ മാസം 9.44 ആയിരുന്ന പണപ്പെരുപ്പം ജൂലൈ മാസം 9.22 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും നിരക്കുവര്‍ധനയെന്ന ആശങ്കയകറ്റാന്‍ പര്യാപ്തമായില്ല. മുംബൈ ഓഹരി സൂചിക 108.69 താഴ്ന്ന് 16730.94ലും ദേശീയ ഓഹരി സൂചിക 37.15 കുറഞ്ഞ് 5035.80ലും വില്‍പ്പന അവസാനിപ്പിച്ചു.
അമേരിക്കന്‍ വിപണിയില്‍ നിന്നു പ്രചോദനമുള്‍കൊണ്ട് മുന്നോട്ടുകുതിക്കുകയായിരുന്ന യൂറോപ്യന്‍ വിപണിക്ക് ജര്‍മനിയില്‍ നിന്നുള്ള വളര്‍ച്ചാനിരക്കിന്റെ കണക്കുകള്‍ ഇരുട്ടടിയായി.
ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ഭാരതി എയര്‍ടെല്‍, അംബുജാ സിമന്റ്, ഐ.ടി.സി ലിമിറ്റഡ് തുടങ്ങിയ ഓഹരികള്‍ തകര്‍ച്ചക്കിടയിലും നേട്ടമുണ്ടാക്കി. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഒട്ടുമിക്ക റിലന്‍സ് കമ്പനികള്‍ക്കും കനത്ത തിരിച്ചടി നേരിട്ടു. റിലയന്‍സ് കമ്യൂണിക്കേഷന്‍ എട്ടുശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളും അഞ്ചു ശതമാനത്തിലേറെ താഴോട്ടിറങ്ങി. ഏഴുശതമാനത്തിലേറെ നഷ്ടം നേരിട്ട മറ്റൊരു കമ്പനി ജയപ്രകാശ് അസോസിയേറ്റ്‌സാണ്.












Click it and Unblock the Notifications