കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും ചാര്‍ജ് കൂട്ടും റിലയന്‍സ്

Google Oneindia Malayalam News

മുംബൈ: മൊബൈല്‍ ചാര്‍ജ്ജുകളില്‍ ഇനിയും വര്‍ധനവ് വരുത്തുമെന്ന് റിലയന്‍സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ സഈദ് സഫാവി.
നിലവിലുള്ള താരിഫില്‍ 20 ശതമാനത്തോളം വര്‍ധനവ് വരുത്തിയത് രണ്ടാം പാദ സാമ്പത്തിക ഫലം മെച്ചപ്പെടുത്തും. റിലയന്‍സ് കമ്യൂണിക്കേഷന്റെ വരുമാനത്തില്‍ 37ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്ത ടെലികോം സേവനദാതാക്കളായ റിയലന്‍സ് നഷ്ടം നികത്തുന്നതിനു കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. മല്‍സരം മൂലം തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ വിപണിയെ മുന്നോട്ടുകൊണ്ടുവരാന്‍ ആരെങ്കിലും മുന്നിട്ടിറങ്ങണം. അല്ലാത്ത പക്ഷം എല്ലാ കമ്പനികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തും.

പണപ്പെരുപ്പം മൂലമുണ്ടായ സമ്മര്‍ദ്ദം ഒരിക്കലും വരിക്കാരുമായി പങ്കുവയ്ക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സാധിച്ചിരുന്നില്ല. ആദ്യമായാണ് ഒരു ചാര്‍ജ് വര്‍ധന. സ്വാഭാവികമായും വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവും.

English summary
Reliance will raise mobile charges more, says Syed Safawi, CEO (Wireless) of Reliance Communication.“We hope to pass on some more costs to customers,” he informed adding, “…no major step down on tariffs going forward.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X