കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റാ മോട്ടോര്‍സ് ഓഹരി വിഭജിക്കുന്നു

Google Oneindia Malayalam News

മുംബൈ: ടാറ്റാ മോട്ടോര്‍സ് ഓഹരികള്‍ വിഭജിക്കാന്‍ തീരുമാനിച്ചു. 10 രൂപ വിലയുള്ള ഓഹരികളെ അഞ്ചായി വിഭജിക്കാനാണ് ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്.

1381.40 വരെ ഉയര്‍ന്നിട്ടുള്ള ഈ ഓഹരി ചൊവ്വാഴ്ച ക്ലോസ് ചെയ്തത് 801.75ലാണ്. വിഭജിക്കാനുള്ള വാര്‍ത്ത 819.50 വരെ ഓഹരിയെ ഉയര്‍ത്തിയിരുന്നു.

ഏറെ തളര്‍ന്നിരിക്കുന്ന ഈ ഓഹരി വാങ്ങാനുള്ള ഏറ്റവും നല്ല സമയമാണിത്. 910 മറികടന്നാല്‍ അതിവേഗം മുന്നേറാനുള്ള കരുത്തുണ്ട്. ആഭ്യന്തരപ്രശ്‌നങ്ങളും ആഗോളസാമ്പത്തികപ്രതിസന്ധിയും വില താഴോട്ടുവലിച്ചെങ്കിലും ആരംഭിക്കാനുള്ള പുതിയ പ്രൊജക്ടുകള്‍ കരുത്തുപകരും.

ഓഹരിയുടെ പി.ഇ റേഷ്യ 28.20ഉം ഇ.പി.എസ് 28.41ഉമാണ്. കഴിഞ്ഞ അഞ്ചു പാദ ഫലങ്ങള്‍ വിശകലനം ചെയ്താല്‍ ടാറ്റാ മോട്ടോഴ്‌സ് എന്ന ഓഹരിയുടെ കരുത്തു വ്യക്തമാവും. തീര്‍ച്ചയായും ലോങ് ടേമില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

English summary
Tata Motors proposed to split its shares worth Rs.10 each into five shares with the value of Rs.two each."The board of Tata Motors has approved Sep 13, 2011 as the record date, for the purpose of sub-division of the ordinary shares and 'A' ordinary shares, both having face value of Rs.10 into five shares having face value of Rs.2 each," the company said in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X