രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം: ഹസാരെ

തന്റെ അറസ്റ്റു കൊണ്ട് സമരത്തെ തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എന്നാല്‍ അതിനനുവദിക്കരുതെന്നും ഹസാരെ പറഞ്ഞു. രാജ്യത്തെ ജയിലുകള്‍ സമരക്കാരെ കൊണ്ട് നിറയുമെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കി.
ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി ദില്ലിയിലെ ജെപി പാര്‍ക്കില്‍ ചൊവ്വാഴ്ച മുതല്‍ സമരം നടത്താനാണ് 73കാരനായ ഹസാരെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ച് നിരാഹാരസമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച അന്നാ ഹസാരെയെ ദില്ലി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ ഫല്‍റ്റിലെത്തിയാണ് ഹസാരെയെ പോലീസ് അറസ്റ്റു ചെയ്തത്. രാവിലെ ഏഴരയോടെയായിരുന്നു അറസ്റ്റ്. ഹസാരെയുടെ അടുത്ത അനുയായിയും പൊതുപ്രവര്‍ത്തകനുമായ അരവിന്ദ് കേജ്‌രിവാളിനെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications