പ്രതിഷേധക്കാര്‍ കോടതിയില്‍ പോകട്ടെ: ചിദംബരം

നിരോധന ഉത്തരവുകള്‍ ലംഘിച്ച് സമരം നടത്തുന്നത് ജനാധിപത്യ വിരുദ്ധമായതിനാലാണ് അണ്ണാ ഹസാരെയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. ഹസാരെയെ ചൊവ്വാഴ്ച തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു.
നിരോധന വ്യവസ്ഥകള്‍ ലംഘിച്ചതാണ് പ്രശ്‌നമുണ്ടാക്കിയത്. അറസ്റ്റ് ചെയ്യേണ്ടിവന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം ദില്ലി പോലീസിന്റേതാണെന്നും ചിദംബരം വ്യക്തമാക്കി. അതേസമയം മയൂര്‍ വിഹാര്‍ സ്‌റ്റേഷനില്‍ നിന്ന് ഛത്രസാല്‍ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുപോയ ഹസാരെയെ പോലീസ് വീണ്ടും രജൗരി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications