കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധക്കാര്‍ കോടതിയില്‍ പോകട്ടെ: ചിദംബരം

  • By Ajith Babu
Google Oneindia Malayalam News

P Chidambaram
ദില്ലി: അണ്ണാ ഹസാരെയ്ക്കും സംഘത്തിനുമെതിരെ പോലീസ് നടപടിയില്‍ പ്രതിഷേധമുണ്ടെങ്കില്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം.

നിരോധന ഉത്തരവുകള്‍ ലംഘിച്ച് സമരം നടത്തുന്നത് ജനാധിപത്യ വിരുദ്ധമായതിനാലാണ് അണ്ണാ ഹസാരെയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. ഹസാരെയെ ചൊവ്വാഴ്ച തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു.

നിരോധന വ്യവസ്ഥകള്‍ ലംഘിച്ചതാണ് പ്രശ്‌നമുണ്ടാക്കിയത്. അറസ്റ്റ് ചെയ്യേണ്ടിവന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം ദില്ലി പോലീസിന്റേതാണെന്നും ചിദംബരം വ്യക്തമാക്കി. അതേസമയം മയൂര്‍ വിഹാര്‍ സ്‌റ്റേഷനില്‍ നിന്ന് ഛത്രസാല്‍ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുപോയ ഹസാരെയെ പോലീസ് വീണ്ടും രജൗരി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

English summary
Anna Hazare’s decision to defy prohibitory orders led Delhi Police to believe that he could commit a cognisable offence, said Mr P. Chidambaram today. He said if someone says he would defy prohibitory orders, it is unacceptable in a democracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X