പ്രണയനൈരാശ്യം: 15 കാരി ജീവനൊടുക്കി

കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ രാത്രി 9.30 ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ വരലക്ഷമിയെ കണ്ടത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. ഇതില്‍ തന്റെ കോളനിയിലുള്ള ഒരു ആണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതായിരിക്കാം മരണ കാരണമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആത്മഹത്യാ കുറിപ്പ് കന്നഡയിലായതിനാല്‍ ഇത് തര്‍ജ്ജമ ചെയ്യാനായി അയച്ചിരിക്കുകയാണ്.
പെണ്‍കുട്ടിയും കാമുകനുമായി ഏതെങ്കിലും തരത്തില്‍ വഴക്കുണ്ടായിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലേയ്ക്കും കത്തയച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.












Click it and Unblock the Notifications