Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെയുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധം: ബിജെപി

Anna Hazare
ദില്ലി:: അന്നാ ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യമൊട്ടാകെ പലയിടത്തും വന്‍ പ്രതിഷേധം. അറസ്റ്റിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരണവുമായി രംഗത്തെയിട്ടുണ്ട്.

അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. സമരം ചെയ്യാനുള്ള ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബി.ജെ.പി. നേതാക്കള്‍ പ്രതികരിച്ചു. അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സ്ഥിതിയാണിതെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നീക്കം നിര്‍ഭാഗ്യകരമാണെന്ന് സന്തോഷ് ഹെഡ്‌ഗെ പറഞ്ഞു. സര്‍ക്കാരിന്റേത് ഏകാധിപത്യമാണെന്നും ഇതിനെതിരെ കോടതിയെ സമീപിയ്ക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

രാജ്യത്ത് മറ്റൊരു അടിയന്തരാവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ പോകുന്നതെന്ന് അറസ്റ്റിനിടെ കിരണ്‍ ബേദി പറഞ്ഞു. അതേസമയം വിഷയം ചര്‍ച്ച ചെയ്യാനായി കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതി അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പത്ത് മണിക്കാണ് യോഗം.

അറസ്റ്റിനെതിരെ ദില്ലിയിലും പ്രതിഷേധം കനക്കുകയാണ്. ഹസാരെയെ മയൂര്‍ വിഹാറില്‍ നിന്നും ശാന്തി ഭൂഷന്‍, കിരണ്‍ ബേദി, അരവിന്ദ് കേജ്‌രിവാളും, പ്രശാന്ത് ഭൂഷന്‍ എന്നിവരെ രാജ്ഘട്ട് പരിസരത്തുനിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ഹസാരെ അനുയായികള്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചത് അല്‍പ്പനേരം സംഘര്‍ഷാവസ്ഥയുണ്ടാക്കി. പിന്നീട് നേതാക്കള്‍ തന്നെ ഇടപെട്ട് പോലീസ് നടപടികള്‍ സുഗമമാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+