സൈബര്‍ലോകത്ത് ഹസാരെ ഫാന്‍സ് പെരുകുന്നു

മുംബൈയില്‍ കെവിന്‍ ഖാല (26), നാഗ ശ്രീനിവാസ് (29), സ്മിത് മാല്‍ക്കന്‍ (20) എന്നീ വിദ്യാര്‍ഥികള്‍ ഹസാരെയുടെ ആശയങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതിന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യഎഗെയ്ന്‍സ്റ്റ്കറപ്ഷന്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി അതിലൂടെ ആണ് ഇവരുടെ പ്രവര്‍ത്തനം. ലോക്പാല്‍ ബില്ലിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഈ സൈറ്റില്‍ ലഭ്യമാണ്. കൂടാതെ സന്ദര്‍ശകര്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.
ഫെബ്രുവരിയില്‍ തുടങ്ങിയ വെബ്‌സൈറ്റ് ഹസാരെ അഴിമതിയ്‌ക്കെതിരെ സമരവുമായി രംഗത്തു വന്നപ്പോള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഫേസ്ബുക്കിലും ഹസാരെ അനുകൂലികള്‍ ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്.
ഹസാരെയുടെ സമരത്തിന് പിന്തുണയുമായി ഓരോ പ്രധാന നഗരങ്ങളുടെ പേരിലും സൈബര്‍ ലോകത്ത് ഗ്രൂപ്പുകളുണ്ട്. മുംബൈയില്‍ മാത്രം ഹസായ്ക്ക് 9,000 അനുയായികളുണ്ടെന്ന് ഗ്രൂപ്പിലെ സന്ദര്‍ശകരുടെ എണ്ണം വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റിലൂടെ ഉള്ള പ്രചാരണത്തിനു പുറമേ എസ്എംഎസ്, കോളര്‍ട്യൂണ്‍, തുടങ്ങിയവയും ഹസാരെ അനുകൂലികള്‍ പരീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications