അറസ്റ്റ് ഇന്ദിരയുടെ കാലം ഓര്‍മിപ്പിക്കുന്നു: വിഎസ്

സമരരീതിയുടെ കാര്യത്തില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും സമരത്തെ സിപിഎം. എതിര്‍ത്തിട്ടില്ലെന്നും ഹസാരെയുടെ സമരത്തെ എതിര്‍ത്ത കേന്ദ്രം ഏകാധിപതികളുടെ രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇത് ഇന്ദിരാഗാന്ധിയുടെ കാലത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും വിഎസ് വ്യക്തമാക്കി.
ലോക്പാല്‍ ബില്ല് രൂപീകരണത്തിനായി ഹസാരെ നേരത്തെ നിരാഹാര സമരം നടത്തിയപ്പോഴും വി.എസ് പിന്തുണ അറിയിച്ച് കത്തെഴുതിയിരുന്നു.
അതേസമയം ഹസാരെയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ ഉപവാസം നടക്കുകയാണിപ്പോള്‍. ഇന്റര്‍നെറ്റ് കൂട്ടായ്മ എന്ന പേരിലും ഇവിടെ ഉപവാസം നടക്കുന്നുണ്ട്. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കാന്‍ എബിവിപി ആഹ്വാനം ചെയ്തു.












Click it and Unblock the Notifications