കൈപ്പത്തിയ്ക്കു താഴെ പതാക: പോലീസ് കേസെടുത്തു
പാലക്കാട്: കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയ്ക്കു താഴെ ദേശീയ പതാക ഉയര്‍ത്തിയതിനെതിരെ പോലീസ് കേസെടുത്തു.പട്ടഞ്ചേരി തണ്ണീര്‍പ്പന്തല്‍ വെയ്റ്റിങ് ഷെഡിന് സമീപത്തെ കൊടിമരത്തിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൈചിഹ്നത്തിന് താഴെ പതാകയുയര്‍ത്തിയത്.
സിപിഎം പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പുതുനഗരം പോലീസ് ദേശീയപതാക കൊടിമതത്തില്‍ നിന്നും ഇറക്കി കോണ്‍ഗ്രസ് പതാക പുനസ്ഥാപിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സിപിഎം പട്ടഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശിവപ്രകാശ്, സി ബാലന്‍, ശശിധരന്‍, ജയകൃഷ്ണന്‍, അനന്തകൃഷ്ണന്‍ എന്നിവരാണ് പരാതി നല്‍കിയത്.












Click it and Unblock the Notifications