തിരുവനന്തപുരം: അന്നാ ഹസാരെയെ അറസ്റ്റ് ചെയ്തതില്‍ കേരളത്തിലും ശക്തമായ പ്രതിഷേധം. പൗരസമൂഹ പ്രതിനിധികളും ഇന്ത്യാ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ (ഐഎസി) എന്ന സംഘടനയുടെ പ്രതിനിധികളും ചേര്‍ന്ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഉപവാസ സമരം നടത്തുന്നുണ്ട്.
ഇതിനു പുറമേ സെക്രട്ടേറിയേറ്റിനു മുന്‍പില്‍ ചില ഒറ്റപ്പെട്ട സമരങ്ങളും നടക്കുന്നുണ്ട്. പൗരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ 9.30 മുതല്‍ രണ്ടു മണി വരെ പ്രതിഷേധം നടക്കും.
പൗരസമതിയുടെ സമരം മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. നിരവധി ഗാന്ധിയന്‍മാരും സാമൂഹിക പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.