Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിയത്തി അകത്താക്കുന്നത് 28 പൈന്റ്!!

ലണ്ടന്‍: കുടിയന്‍മാരുടെ സ്വന്തം നാടാണ് കേരളം. പേരില്‍ തന്നെ കുടിയുള്ള ചാലക്കുടിക്കാരാണ് അതില്‍ ഏറ്റവും മുന്നില്‍. ഇവിടത്തെ കൊടികെട്ടിയ മദ്യപാന്‍മാര്‍ ഒറ്റയടിയ്ക്ക് എത്രണ്ണമടിയ്ക്കും. കൂടിയാല്‍ ഒരു ഫുളെള്ളന്നായിരിക്കും ഉത്തരം.

എന്നാല്‍ ബ്രിട്ടനിലെ ഒരു മുഴുക്കുടിയത്തിയുടെ വിശേഷമറിഞ്ഞാല്‍ നമ്മുടെ കുടിയന്‍മാരുടെ തലതാഴുമെന്നുറപ്പ്. ഒന്നും രണ്ടുമല്ല, 28 പൈന്റാണ് ഈ പെണ്ണൊരുത്തി ഒരു ദിവസം അകത്താക്കുന്നതത്രേ. 31കാരിയായ ഡോണ്‍ മാഡ്‌സെന്നാണ് അമിതമായ മദ്യപാനം കൊണ്ട് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. ഒരു ദിവസം 16 ലിറ്റര്‍ മദ്യമാണ് ഇവര്‍ കുടിച്ചു തീര്‍ക്കുന്നത്.

പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത മാഡ്‌സെന്‍ ചെറുകിട മോഷണങ്ങളിലൂടെയാണ് മദ്യത്തിനുള്ള പണം കണ്ടെത്തുന്നത്. ഒരു ഷോപ്പില്‍ മോഷണം നടത്തുന്നതിനിടെ അറസ്റ്റിലായ മാഡ്‌സനെ കോടതിയില്‍ ഹാജരാക്കിയതോടെയാണ് ഇവരുടെ ദുസ്വഭാവം പുറത്തുവന്നത്.

ഇവര്‍ക്ക് വേണ്ടി വാദിയ്ക്കാനെത്തിയ അഭിഭാഷകനാണ് മാഡ്‌സന്റെ കുടിയെപ്പറ്റി കോടതിയെ ബോധ്യപ്പെടുത്തിയത്. തന്റെ കക്ഷി അമിത മദ്യപാനിയാണെന്നും മദ്യമില്ലാതെ അവര്‍ക്ക് ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും വക്കിലായ ജോണ്‍ റെല്‍ട്ടന്‍ കോടതിയെ അറിയിച്ചു. മാഡ്‌സന്റെ അമിതമദ്യാപനം മൂലം അവരുടെ രണ്ട ്‌വയസ്സുള്ള മകള്‍ അനാഥാലയത്തിലാണ് വളരുന്നത്.

മാഡ്‌സന്‍ ഒരു ദിവസം കുടിയ്ക്കുന്നത് ഒരു സ്ത്രീയ്ക്ക് ഒരു മാസത്തേക്ക് അനുവദനീയമായ മദ്യമാണെന്ന് വിദഗധര്‍ പറയുന്നു. ഇത് പെടുന്നനെ നിര്‍ത്തിയാല്‍ അപകടകരമാണെന്നും ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മദ്യപാനം ഇത്തരത്തില്‍ തുടരുന്നതും അവരുടെ ജീവന് ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. കുടിയുടെ കാര്യത്തില്‍ ഒളിമ്പിക്‌സിലെ അത്‌ലറ്റുകളെപ്പോലെയെന്നാണ് മാഡ്‌സനെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+