സ്വര്‍ണപണയത്തിനു പണം കുറയും

90 ദിവസത്തെ സ്വര്‍ണവിലയുടെ ശരാശരി കണ്ട് അതില്‍ നിന്ന് 10 ശതമാനം വിലയുടെ ചാഞ്ചാട്ടത്തിനു വേണ്ടി നീക്കിയ്ക്കുകയും 15 ശതമാനം മറ്റു ചാര്‍ജ്ജുകള്‍ എന്ന രീതിയില്‍ കുറയ്ക്കുകയും ചെയ്താണ് മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് പോലുള്ള കമ്പനികള്‍ സ്വര്‍ണത്തിനു നല്‍കുന്ന പരമാവധി വില തയ്യാറാക്കുന്നത്. സ്വര്‍ണത്തിന്റെ വില കൂടിയതിന്റെ മെച്ചം എന്തുകൊണ്ട് കിട്ടില്ലെന്ന് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ?
കൂടാതെ മറ്റു കാര്യങ്ങള്‍ പരിഗണിക്കാതെ വിലയുടെ 71 ശതമാനം വായ്പ കൊടുക്കുന്ന രീതിയും മുത്തൂറ്റ് ഫിനാന്‍സ് പോലുള്ള കമ്പനികള്‍ സ്വീകരിക്കാറുണ്ട്. വിലയിടിവിനെ നേരിടാന്‍ കമ്പനികള്‍ ഏറെ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.
പണയം വയ്ക്കാനെത്തുന്നവരോട് ഒരു മാസത്തിനോ പരമാവധി ആറുമാസത്തിനോ വയ്ക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഇതിന്റെ ഭാഗമാണ്.ആറുമാസത്തേക്കാണെങ്കില്‍ പോലും എല്ലാമാസവും പലിശ കൃത്യമായി അടച്ചില്ലെങ്കില്‍ പിഴപ്പലിശയുണ്ടാവുമെന്ന മുന്നറിയിപ്പുകളും പല ബാങ്കുകളും നല്‍കുന്നുണ്ട്. കൂടുതല്‍ പണം ആവശ്യപ്പെടുന്നവരില്‍ നിന്ന് 28 ശതമാനം വരെ പലിശ ഈടാക്കുന്ന കമ്പനികളുമുണ്ട്.












Click it and Unblock the Notifications