Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി ലാഭത്തില്‍

മുംബൈ: ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ബുധനാഴ്ച ഇന്ത്യന്‍ ഓഹരി വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു. മെച്ചപ്പെട്ട മണ്‍സൂണ്‍ ലഭിച്ചതിനാല്‍ പണപ്പെരുപ്പനിരക്ക് ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നത്. അമേരിക്ക, യൂറോപ്പ് വിപണികളില്‍ നിന്നു കാര്യമായ പ്രചോദനമൊന്നും ലഭിക്കാതിരുന്നിട്ടും സെന്‍സെക്‌സ് 109.86 പോയിന്റ് നേട്ടത്തോടെ 16840.80ലും നിഫ്റ്റി 20.80 വര്‍ധിച്ച് 5056.60ലും ക്ലോസ് ചെയ്തു.

ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ, ഹീറോ മോട്ടോര്‍സ്, കോള്‍ ഇന്ത്യ, ഭെല്‍, എല്‍ ആന്റ് ടി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഒ.എന്‍.ജി.സി ഓഹരികളിലുണ്ടായ കുതിപ്പാണ് വിപണിയെ മുന്നോട്ടു നയിച്ചത്. ഐ.ടി മേഖല ഏറെ നേട്ടമുണ്ടാക്കിയ ദിവസമാണ്.
ഏറെ ചാഞ്ചാട്ടം കാണിക്കുന്ന വിപണിക്ക് ഇപ്പോഴും തൂക്കം താഴോട്ടു തന്നെയാണ്. യൂറോപ്യന്‍ വിപണിയിലെ പ്രതിസന്ധി അനുദിനം വര്‍ധിക്കുകയാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണാതെ വിപണി തിരിച്ചുകയറുമെന്ന് പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

അതിനിടെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി പരിഗണിക്കപ്പെട്ടിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 2007 മുതല്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി റിലയന്‍സായിരുന്നു. അതിനു മുമ്പ് ഒ.എന്‍.ജി.സിയും.

ഡി.എല്‍.എഫ് ഓഹരികള്‍ ഏഴുശതമാനത്തോളം താഴോട്ടിറങ്ങി. ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, റിലയന്‍സ് കമ്യൂണിക്കേഷന്‍, ടാറ്റാ മോട്ടോര്‍സ് ഓഹരികളും നഷ്ടത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+