പ്രവാസികള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിന് ഇന്ത്യയിലെ നിയമങ്ങളൊന്നും തടസ്സം നില്‍ക്കുന്നില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സെന്‍സെക്‌സിലും നിഫ്റ്റിയിലും ട്രേഡിങ് നടത്തുന്നതിനു ബുദ്ധിമുട്ടില്ല. ഒട്ടുമിക്ക രാജ്യങ്ങളിലും ഇന്ത്യന്‍ സ്റ്റോക്ക് ബ്രോക്കര്‍മാരുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബ്രോക്കര്‍മാര്‍ക്കു മാത്രമേ സേവനം നല്‍കാന്‍ സാധിക്കൂ.
ഇന്ത്യന്‍ ഓഹരി ബ്രോക്കര്‍മാര്‍ക്ക് അമേരിക്കയില്‍ നിക്ഷേപം സ്വീകരിക്കണമെങ്കില്‍ അവിടെ രജിസ്റ്റര്‍ ചെയ്യണമെന്നു മാത്രം. അതത്ര എളുപ്പമല്ലാത്തതുകൊണ്ടു തന്നെ പലരും ഇപ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാറുള്ളത്.
മാതാപിതാക്കളുടെയോ സഹോദരന്മാരുടെയോ കുടുംബാംഗങ്ങളുടെയോ കൂട്ടുകാരൂടെയോ പേരില്‍ നാട്ടില്‍ എക്കൗണ്ട് തുറന്ന് വിദേശത്തിരുന്ന് ട്രേഡിങ് നടത്തും. പക്ഷേ, ഇതുകൊണ്ട് പല ബുദ്ധിമുട്ടുമുണ്ട്.
മാതാപിതാക്കളും കൂട്ടുകാരും പലപ്പോഴും കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് നല്‍കാനും ആദായനികുതി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസിനു വിശദീകരണം നല്‍കാനും നിര്‍ബന്ധിതരാവും.
Indian regulations do not prohibit investment in India by NRIs. But in countries like US and Canada, to protect the investors, the market regulator have placed some restrictions. The law does not allow unregistered foreign brokers to offer services to or solicit residents of the US.