കൂട്ടുകാരന്റെ കൊലപാതകം; കുട്ടികള്‍ പിടിയില്‍

: പതിനൊന്നാം ക്ലാസുകാരായ മൂന്നു പേര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ധീര്‍ സിങ് എന്ന കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ആഗസ്ത് 10 ന് ഇവര്‍ മൂന്നു പേരും കൊല്ലപ്പെട്ട ധീര്‍ സിങ്ങിനൊപ്പം ഷാര്‍ദ കനാലില്‍ പോയിരുന്നു. ധീര്‍ സിങ്ങ് വെള്ളത്തില്‍ മുങ്ങിപ്പോയെന്നാണ് ഇവര്‍ മൂവരും പറഞ്ഞിരുന്നത്.
എന്നാല്‍ ധീര്‍ സിങ്ങിന്റെ അച്ഛന്‍ വിനയ് കുമാര്‍ സിങ് തന്റെ മകനെ മൂവരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് പരാതി നല്‍കുകയായിരുന്നു. ഇവരിലൊരാള്‍ ധീര്‍ സിങ്ങുമായി ആറുമാസം മുന്‍പ് വഴക്കടിച്ചിരുന്നുവെന്നും വിനയ് പറയുന്നു.
ധീര്‍ സിങ്ങിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡാബിള്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്നു ധീര്‍ സിങ്ങ്.












Click it and Unblock the Notifications