തീഹാര്‍ ജയിലിന് മുന്നില്‍ പ്രതിഷേധമിരമ്പുന്നു

ചിലര്‍ ചൊവ്വാഴ്ച രാത്രിമുഴുവന്‍ ഇവിടെയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. ഇവരില്‍ ചിലര്‍ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരവും നടത്തുന്നുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിക്ക് ഉണര്‍ന്ന ഹസാരെ ജയിലില്‍ തന്നോടൊപ്പം കഴിയുന്ന അരവിന്ദ് കെജ്രിവാളുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഹസാരെ എപ്പോള്‍ ജയില്‍ മോചിതനാകുമെന്നതു സംബന്ധിച്ച് ഒരു സൂചനയുമില്ലെന്ന് വിവരാവകാശ പോരാളിയായ മനീഷ് സിസോദിയ പറഞ്ഞു.
തിഹാര്‍ ജയിലിനു മുന്‍പില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ഹസാരെ അനുയായികളായ കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ്‍, സ്വാമി അഗ്‌നിവേശ് എന്നിവര്‍ അറിയിച്ചു.
ഇതിനിടെ അണ്ണ ഹസാരെ സ്വതന്ത്രനാണെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിംഗ് പറഞ്ഞു. സഹാരെയ്ക്ക് എവിടെവേണമെങ്കിലും പോകാം. ദില്ലി ജയ്പ്രകാശ് പാര്‍ക്കില്‍ ഹസാരെ പ്രവേശിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ദില്ലി പോലീസാണെന്നും സിംഗ് പറഞ്ഞു.












Click it and Unblock the Notifications