ഹസാരെയുടെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് മന്‍മോഹന്‍

ദില്ലി പോലീസ് മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിച്ച് സമരം നടത്താന്‍ അണ്ണാ ഹസാരെ വിസമ്മതിച്ചതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നിരാഹരം തുടങ്ങാന്‍ പോകുകയാണെന്ന് ഹസാരെ അറിയിച്ചതോടെ പോലീസിന് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലായിരുന്നു.
ഹസാരെയുടെ നിലപാട് പാര്‍ലമെന്ററി ജനാധിപത്യത്തിന് വെല്ലുവിളിയാണ്. സമാധാനപരമായ സമരത്തിന് സര്‍ക്കാര്‍ എതിരല്ല. കരുതല്‍ നടപടി എന്ന നിലയിലാണ് ഹസാരെയെ അറസ്റ്റ് ചെയ്തത്.
സമരത്തിന് മുന്നോടിയായുള്ള ഹസാരെയുടെ പ്രസ്താവനകളില്‍ നിന്ന് സമാധാന അന്തരീക്ഷം തകരുമെന്ന് വ്യക്തമായിരുന്നെന്നും തുടര്‍ന്ന് സമരം ഉപേക്ഷിക്കാന്‍ ഹസാരെയോട് അഭ്യര്‍ഥിക്കാന്‍ ദില്ലി പോലീസ് നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുതി തയാറാക്കിയ പ്രസ്താവന പ്രധാനമന്ത്രി വായിക്കുകയായിരുന്നു. ഇതിനിടയ്ക്ക് പലപ്പോഴും പ്രതിപക്ഷ നിരയില്‍ നിന്ന് അംഗങ്ങള്‍ ബഹളം വക്കുന്നുണ്ടായിരുന്നു.












Click it and Unblock the Notifications