റാഞ്ചി: അഴിമതിയ്‌ക്കെതിരെയുള്ള അണ്ണ ഹസാരെയുടെ പോരാട്ടത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ സഹോദരനും. ധോണിയുടെ മൂത്ത സഹോദരനായ നരേന്ദ്ര സിങ് ധോണിയാണ് ഹസാരെയുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തു വന്നത്.
രാജ്യത്തെ മറ്റേതൊരു പൗരനേയും പോലെ അഴിമതിയ്‌ക്കെതിരായ പോരാട്ടത്തില്‍ താനും പങ്കെടുക്കുന്നുവെന്ന് ധോണിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹസാരെ ആവശ്യപ്പെടുന്നതു പോലെ ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് നരേന്ദ്ര സിങ്ങിനു പറയാനുള്ളത്. ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റാഞ്ചിയില്‍ മാര്‍ച്ച് നടത്താനും നരേന്ദ്ര സിങ് തയ്യാറായി. ധോണിയും ഹസാരെയെ പിന്തുണയ്ക്കുന്നുവെന്ന് നരേന്ദ്ര സിങ് പറഞ്ഞു.
As support for Anna Hazare poured in for the second day today in Jharkhand, Team India Captain M S Dhoni's elder brother Narendra Singh Dhoni pitched in for the Gandhian saying his demand for a strong Lokpal bill should be accepted by the Centre in its totality.