Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു

Anna Hazare
ദില്ലി: രണ്ട് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ അണ്ണാ ഹസാരെയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നു. ഹസാരെ ആഗ്രഹിയ്ക്കുന്നിടത്തോളം കാലം സമരം നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദില്ലിയിലെ രാംലീല മൈതാനിയിലെ ഉപവാസ സമരത്തില്‍ 25000 പേരെ പങ്കെടുപ്പിയ്ക്കാനും ദില്ലി പൊലീസ് അനുവാദം നല്‍കി. ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തുവരാന്‍ ഹസാരെ തയാറായി.

ഹസാരെ വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്ക് പിന്നാലെ ആഭ്യന്തര മന്ത്രി പി ചിദംബരവും ലോക്‌സഭയില്‍ പ്രസ്താവന നടത്തിയിരുന്നു. ഹസാരെയുടെ അറസ്റ്റിനെ ന്യായീകരിയ്ക്കാനാണ് ചിദംബരം ശ്രമിച്ചത്. രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അറസ്റ്റിനെ ന്യായീകരിച്ചതിനെതിരെ ബിജെപിയും ഇടതുപാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

ഹസാരെ സംഘത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിയ്ക്കാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ നേരത്തെ വഴിമുട്ടിയിരുന്നു. രാംലീലാ മൈതാനി നിരാഹാര സമരവേദിയാക്കാന്‍ ഹസാരെ സംഘത്തോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഇവിടെ ഒരാഴ്ച സമരം നടത്താനുളള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, ഒരു മാസത്തെ സമരത്തിന് രാംലീലാ മൈതാനി അനുവദിക്കണമെന്ന നിലപാടിലാണ് അണ്ണ ഹസാരെ. അല്ലാത്ത പക്ഷം സര്‍ക്കാരിന്റെ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് ഹസാരെ സംഘം അറിയിച്ചു. ഇതോടെ തിഹാറില്‍ ജയില്‍ നിന്ന് പുറത്തിറങ്ങില്ലെന്നും ഹസാരെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+