പത്മനാഭസ്വാമി ക്ഷേത്രത്തിന് ഉപഗ്രഹനിരീഷണ സംവിധാനം

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ലോകോത്തര സുരക്ഷാ സംവിധാനമൊരുക്കുന്നതു സംബന്ധിച്ച് എഡിജിപി വേണുഗോപാല്‍ കെ.നായരുടെ അധ്യക്ഷതയില്‍ രൂപവത്ക്കരിച്ച സമിതി കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ടിന്റെ സാധ്യതാ പഠനത്തിന് സര്‍ക്കാര്‍ രൂപവത്ക്കരിച്ച സാങ്കേതിക വിദഗ്ധരുടെ സമിതിയാണ് ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നത്.
ലോകത്തെ പലപ്രമുഖ മ്യൂസിയങ്ങളിലും ഉപഗ്രഹ നിരീക്ഷണ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍ ക്ഷേത്ര പരിസരത്ത് നിലവിലുള്ള ത്രിതല സുരക്ഷാ സംവിധാനത്തിന് പരിമിതികളുണ്ട്. ആകാശമാര്‍ഗത്തില്‍ നിന്നുള്ള ആക്രമണങ്ങള്‍ മുന്‍കൂട്ടിയറിയാനോ പ്രതിരോധിക്കാനോ നിലവിലെ രീതിക്ക് കഴിയില്ല.
ഇത് മറികടക്കാന്‍ ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താം. ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റുകള്‍ ഇതിനായി ഉപയോഗിക്കാമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
പൊലീസ് സമര്‍പ്പിച്ച സുരക്ഷാ റിപ്പോര്‍ട്ട് കൂടുതല്‍ ആധുനിക സൗകര്യങ്ങളോടെ നടപ്പിലാക്കാന്‍ കഴിയുമെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. സമിതിയുടെ റിപ്പോര്‍ട്ട് ഈയാഴ്ച തന്നെ ആഭ്യന്തര വകുപ്പിന് കൈമാറും.












Click it and Unblock the Notifications