ഐസ്‌ക്രീം കേസ്: കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യും

കോഴിക്കോട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിയെ ചോദ്യം ചെയ്യുന്നകാര്യമായിരുന്നു യോഗത്തിലെ മുഖ്യവിഷയം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ എന്നു ചോദ്യം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.
തീയതി നിശ്ചയിച്ചിട്ടില്ല.
വ്യവസായിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെഎ റൗഫ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് ഐസ്‌ക്രീം കേസിന് വീണ്ടും ചൂടുപിടിച്ചത്. റൗഫിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു.
രണ്ടാം അന്വേഷണത്തില്‍ കേസിലെ മുഖ്യ സാക്ഷിയായ സാമൂഹിക പ്രവര്‍ത്തക കെ അജിത, റൗഫ് എന്നിവരുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications