ജേക്കബ് രക്ഷപ്പെട്ടത് കള്ളക്കളിയിലൂടെ: വിഎസ്

കാരപ്പാറകുരിയാര്‍കുറ്റി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മന്ത്രി ടിഎം ജേക്കബിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ ഇടതു സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു.
കാരപ്പാറകുരിയാര്‍കുറ്റി ജലസേചന പദ്ധതിയുടെ ഭാഗമായി മൂലത്തറ കനാല്‍ നിര്‍മ്മാണത്തിന് കരാറുകാരന് അധികമായി പണം അനുവദിച്ചത് മൂലം സര്‍ക്കാരിന് 57 ലക്ഷം രൂപ നഷ്ടമുണ്ടായി എന്നതാണ് കേസ്.
മന്ത്രി ടിഎം ജേക്കബ് അടക്കം എട്ടു പേരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന എംപി ദിനേശ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ജേക്കബിനെ ഒമ്പതാം പ്രതിയായി ചേര്‍ത്തിരുന്നത്.












Click it and Unblock the Notifications