കന്യാസ്ത്രീയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍
തിരുവനന്തപുരം പൂങ്കുളത്ത് കന്യാസ്ത്രീയുടെ മൃതദേഹം കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി. ഹോളി സ്പിരിച്വല്‍ കോണ്‍വെന്റിലെ മേരി ആല്‍സി(48)യെയാണ് രാവിലെ ഏഴു മണിയോടെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒമ്പത് കന്യാസ്ത്രീകളാണ് ഈ കോണ്‍വെന്റില്‍ താമസിക്കുന്നത്. രാവിലെ സിസ്റ്റര്‍ മേരി ആല്‍സിയയെ മുറിയില്‍ കാണാതെ അന്വേഷിച്ചപ്പോളാണ് കോണ്‍വെന്റിന്റെ സമീപത്ത് നിലത്തുള്ള ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്.
ടാങ്കിന്റെ സ്ലാബുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. സമീപത്തെ ഹോളിക്രോസ് എല്‍.പി സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി ആല്‍സിയ കോട്ടയം മാന്‍വെട്ടം സ്വദേശിനിയാണ്. ഇവര്‍ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാലിക്കാര്യം സ്ഥിരീകരിയ്ക്കാന്‍ പൊലീസ് തയാറായിട്ടില്ല. 21 വര്‍ഷമായി പൂങ്കുളത്തെ കോണ്‍വെന്റിലാണ് താമസം. കോവളം പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications