പത്മനാഭ സ്വാമിക്ഷേത്രത്തില്‍ പ്രായശ്ചിത്തം

ദേവപ്രശ്‌ന വിധിയില്‍ തെറ്റ് കുറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണിത്. രാജകുടുംബാംഗവും ഭക്തജനങ്ങളും തെറ്റുകുറ്റങ്ങള്‍ ഏറ്റുചൊല്ലി ഭഗവാനോട് മാപ്പിരക്കും. അതേസമയം ചാര്‍ത്തുകള്‍ അനുസരിച്ചുള്ള പൂജകള്‍ ബുധനാഴ്ച മുതല്‍ നടക്കും. ക്ഷേത്ര പ്രധാനതന്ത്രി തരണെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലായിരിക്കും പൂജകള്‍ നടക്കുക.
അഷ്ടമംഗലദേവപ്രശ്‌നത്തില്‍ കണ്ട ചെറിയ തെറ്റുകള്‍ പോലും തിരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി തന്ത്രി അറിയിച്ചു. ഭദ്രദീപപുരയിലെ ചടങ്ങുകള്‍ മുടങ്ങിയതില്‍ ഭഗവാന്‍ അതൃപ്തനാണെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു.












Click it and Unblock the Notifications